EN24TV

തിരുവനന്തപുരത്ത് എയര്‍ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി…

മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. പരിശോധനയില്‍ ഇതുവരെ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഫോണിലൂടെയാണ് ഭിഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിങിന് നിര്‍ദേശം നല്‍കുകയായിരുന്നു. യാത്രക്കാരുടെ ലഗേജുകളെല്ലാം പരിശോധിക്കുന്നുണ്ട്. മുംബൈയില്‍ നിന്നു വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.

Serene Havens Retirement Home

Leave a Comment

Your email address will not be published. Required fields are marked *