സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും.സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല.
ഡല്‍ഹിയിലെ നിരവധി മാളുകള്‍ക്ക് ബോംബ് ഭീഷണി…
ഡല്‍ഹിയിലെ നിരവധി ഷോപ്പിങ് മാളുകള്‍ക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചു. ചാണക്യ മാള്‍, സെലക്ട് സിറ്റിവാക്ക്, ആംബിയന്‍സ് മാള്‍, ഡിഎല്‍എഫ്, സിനി പോളിസ്, പസഫിക് മാള്‍, പ്രൈമസ് ഹോസ്പിറ്റല്‍, യൂനിറ്റി ഗ്രൂപ്പ് തുടങ്ങിയവയ്ക്കാണ് ഭീഷണി ലഭിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇ മെയിലുകള്‍ കണ്ട മാള്‍ അധികൃതര്‍ ഉടന്‍ ഡല്‍ഹി പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന്, ബോംബ് സ്‌ക്വാഡുകളെയും ഫയര്‍ ടെന്‍ഡറുകളെയും അതത് സ്ഥലങ്ങളിലേക്ക് വിന്യസിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. സംശയിക്കുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.