
താമ്പരത്ത് ട്രെയിനിൽ നാലു കോടി രൂപ പിടികൂടിയ സംഭവത്തിൽ തമിഴ്നാട് ബിജെപി പ്രതിസന്ധിയിൽ. സംഭവത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. പ്രതികൾ എമർജൻസി കോട്ടയ്ക്ക് (ഇ,ക്യു) അപേക്ഷിച്ചത് തിരുത്തൽവേലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും ബിജെപി എംഎൽഎയും ആയ നൈനാർ നാഗേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡ് അറസ്റ്റിലായ 3 പ്രതികളുടെയും കയ്യിലുണ്ടായിരുന്നു. ഇവർ എം.എൽ.എ യുടെ ഹോട്ടലിലെ ജീവനക്കാരാണ്. ആറ് ബാഗുകളിൽ 4 കോടി രൂപയുമായി മൂന്നുപേരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിംസ് കോഡ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
