ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി.നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബൻസാലാണ് പരാതി നൽകിയത്.2021 – 2022 വർഷത്തിൽ ആദായനികുതി പരിധിയിൽ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.അദ്ദേഹം തനിക്ക് 28 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്എന്നാൽ ജുപിറ്റർ ക്യാപിറ്റൽ അടക്കമുള്ള പ്രധാന കമ്പനികളുടെ വിവരം രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പരാതിയിലെ ആരോപണം.
സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് ആരോഗ്യമന്ത്രി ; വി ഡി സതീശൻ …
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ അനിതക്കെതിരായ നടപടിയിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് മന്ത്രി വീണയെന്നും വി ഡി സതീശൻ.ഐസിയു പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമം നടന്നപ്പോൾ രക്ഷിക്കാൻ ശ്രമിച്ചയാളുടെ പേര് പുറത്തു പറഞ്ഞതിനാണ് അനിതയെ സ്ഥലം മാറ്റിയത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടു പോലും ഇനിയൊരു നിയമനം നൽകില്ലായെന്നും കോടതിയിൽ അപ്പീൽ പോകുമെന്നും പറയാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ല. അനിതക്ക് തെറ്റ് സംഭവിച്ചുവെന്ന് പറയുന്ന മന്ത്രി അവർ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും ഐസിയുവിൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചവന്റെ കൂടെയാണ് ഈ സർക്കാരെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരമായി തുടരുന്നു …
പാനൂരിൽ ബോംബ് നിർമ്മാണത്തിനിടയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു. പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരിച്ചു.
തിരുവനന്തപുരം കോളിയൂരിൽ ഇരുനില വീട് വിൽപ്പനയ്ക്ക്…