
യുവതിയെ ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് സാമ്പത്തിക തട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി… യുവതിയുടെ സ്വകാര്യചിത്രങ്ങൾ വാട്സപ്പിൽ സെന്റ് ചെയ്തു ആത്മഹത്യക്ക് വിധേയമാക്കി… 2019 -ൽ മൊട്ടമൂട് പോലീസ് സ്റ്റേഷനിൽ നടന്ന ഈ കൊലപാതകപ്രേരണ കുറ്റം ചെയ്ത ഫ്രോഡ് ഇന്ന് സമൂഹത്തിലുള്ള അനേകം സ്ത്രീകളെയും വലയിൽ കുടുക്കി പല കുടുംബങ്ങളെയും തകർത്തു കൊണ്ടു മാന്യനായി വിലസി ജീവിക്കുന്നു.മരണപ്പെട്ട സ്ത്രീയുടെ വീട്ടുകാരെ പ്രതി സ്വാധീനിക്കുകയും തിരുവനന്തപുരം മൊട്ടമൂട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസ്സ് അന്ന് ഒത്തുതീർപ്പാക്കി രക്ഷപ്പെടുകയാണ് ചെയ്തത്. ആത്മഹത്യ ചെയ്ത കാരണങ്ങൾ എന്തെന്ന് അന്വേഷണം നടത്തി FIR പോലും ഇടാതെ ഈ കേസ് പോലീസ് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഈ കേസ്സിന്റെ സത്യസന്ധമായ പുനരന്വേഷണം നടത്താനും ഈ മരണത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരാനും വേണ്ടി മുതിർന്ന അഭിഭാഷകരുടെ സാന്നിധ്യത്തിൽ ഒരു കൂട്ടം മാധ്യമപ്രവർത്തകരും ചേരുന്നു..
