കഞ്ചാവ് കൃഷിചെയ്തതിന് പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കതില്‍ അബ്ദുള്‍ ഷിജി(34)നെ അറസ്റ്റുചെയ്തു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പോലിസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടുമുറ്റത്തുനിന്ന് 31 കഞ്ചാവുചെടികള്‍ കണ്ടെടുത്തു. മാസങ്ങളായി ഇയാള്‍ ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പന നടത്തുന്നതായി പോലിസിനു വിവരംലഭിച്ചിരുന്നു. ഭാര്യയെയും മാതാവിനെയും വീട്ടില്‍നിന്നിറക്കിവിട്ട് ഒറ്റയ്ക്കായിരുന്നു താമസം. ഗള്‍ഫില്‍നിന്നു ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയശേഷം ഇയാള്‍ മയക്കുമരുന്നിന് അടിമയായെന്നു പോലിസ് പറഞ്ഞു. പോലിസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലും പരിസരത്തും പരിശോധന നടത്തി കഞ്ചാവുചെടികള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം പൂങ്കുളത്ത് അഞ്ചര സെന്റിൽ ഇരുനില വീട്…