EN24TV

പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ  മറ്റു പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി…

തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റു പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെ മറ്റ് എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാരും പ്രതികളും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിലെ പ്രതികള്‍ ആര്‍ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹകില്‍ ഉള്ളവരായിരുന്നു. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4), എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്;തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രശാന്തിനെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിചാരണക്കോടതി നേരത്തെ ആറുപേരെ ശിക്ഷിച്ചിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഗസ്സയില്‍ ഭക്ഷണത്തിന് കാത്തിരുന്നവര്‍ക്ക് നേരെയും ഇസ്‌റാഈല്‍ ക്രൂരത ; 77 ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടു …

ഗസ്സയില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്നവരെയും വെറുതെവിടാതെ ഇസ്‌റാഈല്‍ ക്രൂരത. ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമത്തില്‍ 77 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 മൃതദേഹങ്ങള്‍ കമാല്‍ അദ് വാന്‍ ആശുപത്രിയിലും 57 മൃതദേഹങ്ങള്‍ അല്‍ ഷിഫ ഹോസ്പിറ്റലിലും എത്തിച്ചതായി ഫലസ്ഥീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *