EN24TV

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പ്രധാനം, കൂടുതൽ ഊഷ്‌മളമായി തുടരാനാണ് ആഗ്രഹം: കനേഡിയൻ പ്രതിരോധ മന്ത്രി ബില്‍ ബ്ലയര്‍…

ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു.ഇന്‍ഡോപസഫിക് ബന്ധം കാനഡയ്ക്കു നിര്‍ണായകമാണ്. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ കൂട്ടിച്ചേര്‍ത്തുഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *