വളരെ ഗൗരവമുള്ള വിഷയമാണ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിരപ്രമേയമായി കൊണ്ടുവന്നത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു.അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പറയുന്നതുപോലെ വിഭാഗീയ വർഗീയ പ്രവർത്തനങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറിയതിന്റെ ക്രെഡിറ്റ് പോലീസിനല്ല അത് ഇവിടുത്തെ ജനങ്ങൾക്കുള്ളതാണ്.അതേസമയം അഭിമാനിക്കാൻ വക ഇല്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇപ്പോഴത്തെ പോലീസ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കുകയാണ് ചെയ്യേണ്ടത്.സംസ്ഥാനത്തെ ക്രിമിനൽ കുറ്റങ്ങളുടെ വർദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. പോലീസ് സംവിധാനം പരാജയമാണെന്നാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്.ഈ കാര്യങ്ങൾ നിയമസഭയിൽ പറയുമ്പോൾ ആ സ്പിരിറ്റിൽ എടുക്കേണ്ടതിന് പകരം ഇതൊക്കെ ഒരു സാധാരണ സംഭവം എന്ന മട്ടിൽ എടുക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ അഭിമാനിക്കേണ്ട വിഷയം അല്ല. ഇത് ഗൗരവമുള്ള വിഷയം തന്നെയാണ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളെ ഇല്ല എന്ന് പറയുന്നത് വല്ലാത്ത ഒരു പറച്ചിലാണെന്നും അദ്ദേഹം പറഞ്ഞു.