EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തൃശൂരില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; കാറിലെത്തിയ സംഘം മൂന്നര കിലോ ആഭരണങ്ങള്‍ തട്ടിയെടുത്തു…

തൃശൂര്‍ നഗരത്തെ ഞെട്ടിച്ച് വന്‍ സ്വര്‍ണ കവര്‍ച്ച. കാറിലെത്തിയ സംഘം മൂന്നര കിലോ ആഭരണങ്ങള്‍ തട്ടിയെടുത്തു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കന്യാകുമാരിയിലേക്കു കൊണ്ടുപോവുകയായിരുന്ന മൂന്നര കിലോ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നു നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ കന്യാകുമാരി മാര്‍ത്താണ്ഡം ഭാഗത്തെ കടകളിലേക്കായി കൊണ്ട് പോവുന്നതിന് റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുമ്പോഴാണ് കവര്‍ന്നത്. ജ്വല്ലറി ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവര്‍ ബാഗിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പൊടുന്നനെ വെളുത്ത നിറത്തിലുള്ള കാര്‍ സമീപത്തു നിര്‍ത്തിയ ശേഷം ബാഗുകള്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടാണ് പറയുന്നത്.നിര്‍മാണം കഴിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രെയിനിലായിരുന്നു കൊണ്ടുപോയിരുന്നത്. ഇക്കാര്യം കൃത്യമായി അറിയുന്നവരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് നിഗമനം. തൃശൂര്‍ ഈസ്റ്റ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *