EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ കല്ലേറ്…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതിൽ പിന്നാലെ മണർക്കാട് മേഖലയിൽ സംഘർഷാവസ്ഥ. പരാജയത്തിൽ പ്രകോപിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. ഉടൻതന്നെ കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സംഘർഷസ്ഥലത്തെങ്കിലും അക്രമികളെ നിലയ്ക്കു നിർത്താതെ നോക്കുകുത്തിയാവുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാക്കൾ സ്ഥലത്തെത്തിയാണ് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Leave a Comment

Your email address will not be published. Required fields are marked *