EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു…

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍(ജെഎന്‍യു) ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍എസ് യുഐ) പ്രവര്‍ത്തകന്‍ കൂടിയായ ഫാറൂഖ് ആലമിനെയാണ് ബുധനാഴ്ച കാവേരി ഹോസ്റ്റലില്‍ വച്ച് ആക്രമിച്ചത്. ‘ഇന്ന് കാവേരി ഹോസ്റ്റലില്‍ നടന്ന ഭയാനകമായ ഒരു സംഭവത്തില്‍, കാവേരി ഹോസ്റ്റലിലെ ഒരു മുതിര്‍ന്ന വാര്‍ഡനും അവരുടെ വളര്‍ത്തുനായകളായ എബിവിപി ഗുണ്ടകളും എന്‍ എസ് യു ഐ പ്രവര്‍ത്തകരെയും ജെഎന്‍ യുവില്‍ ശാരീരിക വൈകല്യമുള്ള ഗവേഷണ പണ്ഡിതനായ ഞങ്ങളുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ഫാറൂഖ് ആലമിനെയും ആക്രമിച്ചതായി എന്‍ എസ് യു ഐ ട്വീറ്റ് ചെയ്തു. ക്രൂരമായി മര്‍ദ്ദനമേറ്റ ആലമിനെ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെഎന്‍യുവില്‍ പിഎച്ച്ഡി ചെയ്യുന്ന ഫാറൂഖ് ആലത്തിന് ഗവേഷണം പൂര്‍ത്തിയാക്കാന്‍ ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. കോടതിയില്‍ നിലനില്‍ക്കുന്ന ഒരു പഴയ കേസുമായി ബന്ധപ്പെട്ട് കാവേരി ഹോസ്റ്റലിലെ ഫാറൂഖിന്റെ മുറി ഒഴിയാന്‍ ജെഎന്‍യു ഭരണകൂടം ഉച്ചയ്ക്ക് എത്തിയപ്പോഴാണ് സംഭവം. അവരെ അനുഗമിച്ച ചില എബിവിപി പ്രവര്‍ത്തകര്‍ ഫാറൂഖുമായി തര്‍ക്കിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ബോധരഹിതനായ ആലമിനെ പിന്നീട് ആംബുലന്‍സ് വഴി എയിംസിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായെത്തി.

Leave a Comment

Your email address will not be published. Required fields are marked *