EN24TV

ഫ്‌ളൈറ്റ് അറ്റൻഡന്‍റ് ആയ 24കാരിയെ കഴുത്തറുത്തുകൊന്നു; പ്രതി അറസ്റ്റിൽ…

മുംബൈയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് യുവതിയെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലയിലായിരുന്നു മൃതദേഹം. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.അന്ധേരിയിലെ മറോളിലുള്ള കൃഷന്‍ലാല്‍ മര്‍വാ മാര്‍ഗിലെ എന്‍.ജി കോംപ്ലക്‌സ് അപാര്‍ട്ട്‌മെന്റില്‍ ഇന്നലെ രാത്രിയാണു സംഭവം. എയര്‍ ഇന്ത്യയിലെ ട്രെയിനിങ്ങിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ് റൂപല്‍ മുംബൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ വീട്ടുകാര്‍ റൂപലിനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായതിനെ തുടര്‍ന്ന് മുംബൈയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവരോട് ഫഌറ്റില്‍ പോയി അന്വേഷിക്കാനും ആവശ്യപ്പെട്ടു. ഇവര്‍ സ്ഥലത്തെത്തി ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. വീട് അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *