EN24TV

മലപ്പുറത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം; രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം…

ഇന്നത്തെ യുവ തലമുറ ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരണമെന്ന് രാഹുൽ ഗാന്ധി. മലപ്പുറം ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിഅനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.കേരളത്തിലെ ജനങ്ങളെ ഉമ്മന്‍ ചാണ്ടിയിലൂടെ മനസിലാക്കുവാന്‍ സാധിച്ചിരുന്നു. രോഗാവസ്ഥയില്‍ ആയിരുന്നിട്ടും ഭാരത് ജോഡോ യാത്രയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ എനിക്കൊപ്പം നടക്കുന്നത് ആ തിരക്കിനിടയിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് സൃഷ്ട്ടിക്കും എന്ന ഞാൻ പറഞ്ഞു. പക്ഷെ ഉമ്മൻ ചാണ്ടിക്ക് അത് സമ്മതമായിരുന്നില്ല എന്റെ കൂടെ നടക്കാൻ ആഗ്രഹിച്ചു അദ്ദേഹം. ഞാൻ കൈ ചേർത്തുപിടിക്കുമ്പോഴും കൈ വിടുവിച്ചു ആരുടുയും കൈതാങ്ങില്ലാതെ നടക്കാനായിരുന്നു ഉമ്മൻചാണ്ടിയുടെ ആഗ്രഹം. വെറുപ്പും കാലുഷ്യവുമില്ലാതെ, വേർതിരിവില്ലാതെ എല്ലാവരെയും കാണാനാവുന്ന ഉമ്മൻചാണ്ടിയെപ്പോലുള്ള നേതാക്കളാണ് നമുക്കാവശ്യം അദ്ദേഹത്തിനോട് നേരിട്ട് ഇതൊക്കെ പറയാനാവാത്തതിൽ ദുഃഖമുണ്ടെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *