EN24TV

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ…

തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. നെയ്യാർ ഡാം ഇടവാചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), ഇയാളുടെ സ്ത്രീ സുഹൃത്ത് കാട്ടാക്കട മൂങ്ങോട് വിനീഷാ ഭവനിൽ വിനീഷ(24), കുട്ടിയുടെ മാതാവ് എന്നിവരാണ് കാട്ടാക്കട പൊലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയെ എറണാകുളത്ത് നിന്ന് കാട്ടാക്കടയിൽ എത്തിച്ച ശേഷം വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ട്രെയിനിൽ വച്ച് പരിചയപ്പെട്ട യുവതിയുടെ മകളെ ജൂലൈ അഞ്ചാം തീയതിയാണ് 1500 രൂപ നൽകിയ ശേഷം പ്രതി അഖിൽ കാട്ടാക്കടയിലെത്തിച്ച് പീഡിപ്പിച്ചത്. കാട്ടാക്കടയിൽ റൂം എടുത്തും, പ്രതിയുടെ നെയ്യാർ ഡാമിലെ വീട്ടിൽ എത്തിച്ചും ഇവിടെ നിന്ന് കാട്ടാക്കടയിൽ വിനീഷയുടെ വീട്ടിൽ എത്തിച്ചുമായിരുന്നു പീഡനം. വിനീഷയുടെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി പൊലീസിൽ വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പൊലീസ് പ്രതികളിൽ നിന്ന് മൊഴി രേഖപ്പെടുത്തി. തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *