EN24TV

എസ്എഫ്ഐ വനിതാ നേതാവിന് കർശന ഉപാധികളോടെ ജാമ്യം…

മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ രേഖാ കേസിൽ എസ് എഫ് ഐ വനിതാ നേതാവ് കെ വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. അട്ടപ്പാടി അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *