EN24TV

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്…

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *