EN24TV

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു…

തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമനോർഡിൽ ആസ്ഥാന ഓഫീസ് ഉൾപ്പെടെ 122 ഓഫീസുകൾ പൂർണമായും ഇ ഓഫീസിലേക്ക്. 19.05.2023 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത വകുപ്പുമന്ത്രി ആൻ്റണി രാജു ചടങ്ങിൽ അധ്യക്ഷനായിരുന്നു. ചുമട്ടുതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും ഉന്നയിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലിൻ്റെയും ചുമട്ടുതൊഴിൽ സംബന്ധിച്ച സംശയ നിവാരണത്തിന് ഉള്ള ടോൾ ഫ്രീ നമ്പറിൻ്റെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു. ചുമട്ടു തൊഴിൽ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് പൊതുജനങ്ങൾക്ക് ഇനിമുതൽ www.khwwb.org എന്ന ബോർഡ് വെബ്സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്. സംശയനിവാരണത്തിന് ഉള്ള ടോൾ ഫ്രീ നമ്പർ 180042535. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കെ ശ്രീലാൽ ചടങ്ങിൽ സ്വാഗതമാശംസിച്ചു. ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *