EN24TV

നാട്ടുകാർക്ക് നേരെ തോക്കു ചൂണ്ടിയ കാർ യാത്രികൻ കസ്റ്റഡിയിൽ…

ആലുവയിൽ ​ഗതാ​ഗത തടസത്തെ തുടർന്ന് നാട്ടുകാർക്കെതിരെ തോക്ക് ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയെലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആഫ്രിക്കയിൽ ജോലി ചെയ്യുന്ന ഇയാളിപ്പോൾ അവധിയിലാണ്. ആലുവയ്ക്കടുത്ത് തോട്ടും മുഖത്ത് റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് റോബിൻ തോക്കുചൂണ്ടിയത്. അതേസമയം, പക്ഷികളെ വെടിവയ്ക്കുന്ന എയർഗൺ ആണെന്നാണ് റോബിന്റെ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *