EN24TV

യുപിയില്‍ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു…

ഉത്തര്‍പ്രദേശില്‍ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഉന്നാവോയിലെ ലഖ്‌നോ- കാണ്‍പൂര്‍ ദേശീയ പാതയിലെ അചല്‍ഗഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഛോട്ടേലാല്‍ (32), ശിവംഗ് (30), വിംലേഷ് (60), രാംപ്യാരി (45), മകള്‍ ശിവാനി (13), ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ ഡോ ആശിഷ് എന്നിവരാണ് മരിച്ചത്. ആറാമത്തെ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *