ലഹരിക്കടിമയായ മകന് അച്ഛനെയും അമ്മയെയും കുത്തി; പ്രതിയെ പോലിസ് കീഴടക്കിയത് ആകാശത്തേക്ക് വെടിയുതിര്ത്ത്… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / October 16, 2022 October 16, 2022 എരഞ്ഞിപ്പാലത്ത് ലഹരിക്കടിമയായ മകന് അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവര്ക്കാണ് കുത്തേറ്റത്. മകന് ഷൈനെ പോലിസ് കസ്റ്റഡിയിലെടുത്തു. കടുത്ത ലഹരിക്കടിമയായ വ്യക്തിയാണ് ഷൈന് എന്നാണ് പോലിസും നാട്ടുകാരും പറയുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. അച്ഛനുമായി ഷൈന് വാക്കേറ്റത്തിലേര്പ്പെടുകയും തുടര്ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തിപ്പരിക്കേല്പ്പിക്കുകയുമായിരുന്നു. ഇതിനിടയില്പ്പെട്ട അമ്മയെയും മകന് കുത്തി. ലഹരിക്ക് അടിമയായ ഷൈന് അച്ഛനെയും അമ്മയെയും കുത്തിയത്. ബഹളം കേട്ട് നാട്ടുകാരാണ് പോലിസില് വിവരമറിയിച്ചത്. ഷൈന് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമാസക്തനായ ഷൈനെ മല്പ്പിടിത്തത്തിന് ഒടുവിലാണ് പോലിസിന് കീഴടക്കാനായത്. ഒരുമണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈന് വഴങ്ങാത്തതിനെത്തുടര്ന്ന് പോലിസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിയുതിര്ത്തു. പോലിസുമായുള്ള മല്പ്പിടിത്തത്തില് ഷൈനും പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരും കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലാണ്. കുത്തേറ്റ ഷാജിയുടെ പരിക്ക് ഗുരുതരമാണ്.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv