EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം …

ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് നോട്ടിസ് അയച്ച് മനുഷ്യാവകാശ കമ്മിഷൻ. നിയമങ്ങൾ പ്രകാരം നിരോധിച്ചിട്ടും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദേവദാസി സമ്പ്രദായം തുടരുന്നുണ്ടെന്ന് മാധ്യമവാർത്തകളുണ്ടായിരുന്നു. തുടർന്നാണ് കേന്ദ്രത്തിനും കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും കത്തയച്ചതെന്ന് കമ്മിഷൻ പറഞ്ഞു. ആറാഴ്ചയ്ക്കകം കത്തിന് മറുപടിനൽകണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശമുണ്ട്. ദേവദാസി സമ്പ്രദായം തടയുന്നതിനും ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കിക്കൊണ്ടാവണം മറുപടി. ഇത്തരം അനാചാരങ്ങൾ തടയാൻ സംസ്ഥാനതലത്തിൽ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടോയെന്നും മറുപടിയിൽ വ്യക്തമാക്കണം. വനിത-ശിശു വികസന മന്ത്രാലയം, സാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറിമാർക്കും കമ്മിഷൻ നോട്ടിസയച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കർണാടകയിൽ മാത്രം 70,000-ത്തിലധികം സ്ത്രീകൾ ദേവദാസികളായി ജീവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് രഘുനാഥ് റാവുവിന്റെ അധ്യക്ഷതയിൽ രൂപവത്കരിച്ച സമിതി റിപോർട്ട് സമർപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *