EN24TV

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല,വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും; എഫ്ബി പോസ്റ്റുമായി എല്‍ദോസ് കുന്നപ്പിള്ളി…

നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ല. വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരുപാട് പേര്‍ ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്‍തുണച്ചവര്‍ക്കും പിന്‍തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദിയെന്നും എല്‍ദോസ് കുന്നപ്പിളളി എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു . പീഡനക്കേസില്‍ പോലിസ് കേസെടുത്തതോടെ ഒളിവില്‍ തുടരുകയാണ് എംഎല്‍എ.

Leave a Comment

Your email address will not be published. Required fields are marked *