ഡോളര്‍ കടത്ത് കേസ്: എം ശിവശങ്കര്‍ ആറാം പ്രതി; കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 29, 2022 September 29, 2022 ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. കേസില്‍ ആറ് പ്രതികളാണുള്ളത്. പി എസ് സരിത് രണ്ടാം പ്രതി, സ്വപ്ന സുരേഷ് മൂന്നാം പ്രതി, സന്ദീപ് നായര്‍ നാലാം പ്രതി, സന്തോഷ് ഈപ്പന് അഞ്ചാം പ്രതി എന്നിങ്ങനെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും ഇത് ലൈഫ് മിഷന് അഴിമതിയിലുടെ കിട്ടിയ കമ്മീഷനായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തിനല്‍കിയെന്നും ലൈഫ്- യൂണിടാക്ക് കമ്മീഷന് ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv