തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 50 സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്. നേരത്തെ റൂട്ട് മാര്‍ച്ച് നടത്തുന്നതിന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി പോലിസിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍, തിരുവള്ളൂര്‍ പോലിസ് ആദ്യം മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരേ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ പോലിസ് മേധാവി, തിരുവള്ളൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്കെതിരേ ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു.