EN24TV

ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നത്‌: മുഖ്യമന്ത്രി…

ജീവത്യാഗം ചെയ്തും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടും മാതൃഭൂമിയെ സംരക്ഷിക്കുന്ന ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാങ്ങോട് സൈനിക ക്യാമ്പിൽ ഗ്യാലന്ററി അവാർഡുകൾ നേടിയ പട്ടാളക്കാരെയും വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ ബന്ധുക്കളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വജീവൻ ബലിയർപ്പിച്ച സേനാംഗങ്ങളോട് രാജ്യവും ജനങ്ങളും എക്കാലവും കടപ്പെട്ടിരിക്കുന്നു. വൈവിധ്യമാണ് നമ്മുടെ രാഷ്ട്രത്തിന്റെ പ്രത്യേകത. ആ വൈവിധ്യങ്ങൾക്കിടയിലും ഒന്നിച്ചു നിൽക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 26 പേർക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഇതിൽ ശൗര്യചക്ര പുരസ്‌ക്കാരം നൽകി രാഷ്ട്രം ആദരിച്ചവരും ഉൾപ്പെടും. രാജ്യരക്ഷാ പ്രവർത്തനത്തിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള പുരസ്‌കാരം ബന്ധുക്കൾ ഏറ്റുവാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *