രാജസ്ഥാനില്‍ തന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ച ദലിത് ബാലനെ അധ്യാപകന്‍ അടിച്ചുകൊന്ന സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് എംഎല്‍എ രാജി സമര്‍പ്പിച്ചു. ബാരന്‍-അട്രൂ നിയോജക മണ്ഡലത്തിലെ എംഎല്‍എ പന ചന്ദ് മേഘ്‌വാളാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് നല്‍കിയത്. ദളിതരും നിരാലംബരായ സമുദായങ്ങളും അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുമ്പോള്‍ എംഎല്‍എയായിരിക്കാന്‍ അവകാശമില്ലെന്ന് രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ‘ജലോറില്‍ 9 വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഞാന്‍ വളരെയധികം വേദനിക്കുന്നു. ഞാന്‍ എന്റെ രാജി സമര്‍പ്പിക്കുന്നു. ദലിതരും നിരാലംബരായ സമുദായങ്ങളും നിരന്തരമായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നു-മേഘ്‌വാളിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.