
റേഷൻ കടകളിലൂടെ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തിയ ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ കുടിശിക നൽകാൻ തീരുമാനിച്ചു. 2021 മെയ് മാസം റേഷൻ കടകൾ വഴി 85,29,179 കിറ്റുകൾ വിതരണം ചെയത ഇനത്തിൽ കിറ്റിന് അഞ്ച് രൂപ നിരക്കിൽ 4,26,45,895 രൂപ അനുവദിക്കും.
സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക ശിക്ഷാ ഇളവിന് അർഹരെന്ന് കണ്ടെത്തിയ 33 തടവുകാർക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നൽകി അകാല വിടുതൽ അനുവദിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിന്ന് ഒരു ആംഡ് പോലീസ് ഇൻസ്പെക്ടർ തസ്തിക പോലീസ് ആസ്ഥാനത്തെ എക്സ് സെൽ യൂണിറ്റിലേക്ക് മാറ്റാൻ തീരുമാനിച്ചു. സിനിമാ ഓപ്പറേറ്റർ തസ്തിക നിറുത്തി പോലീസ് ആസ്ഥാനത്തെ എക്സ് സെൽ യൂണിറ്റിലേക്ക് ഒരു സിവിൽ പോലീസ് ഓഫീസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. സാങ്കേതിക വിഭാഗം തസ്തികകളായ , മേസൻ പി.സി (തിരുവനന്തപുരം സിറ്റി), റോണിയോ ഓപ്പറേറ്റർ (പോലീസ് ആസ്ഥാനം), ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ (ടെലികമ്യൂണിക്കേഷൻ ആസ്ഥാനം) എന്നിവ നിർത്തലാക്കാനും തീരുമാനിച്ചു