EN24TV

അവസാനദിനം റിട്ടേൺ സമർപ്പിച്ചത്‌ 44 ലക്ഷത്തോളം പേർ ; ഇന്നുമുതൽ അയ്യായിരം രൂപവരെ പിഴ…

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനമായ ഞായർമാത്രം റിട്ടേൺ സമർപ്പിച്ചത്‌ 44 ലക്ഷത്തോളം പേർ. അവസാന മണിക്കൂറിൽമാത്രം 5,17,030 പേരാണ്‌ രേഖകൾ സമർപ്പിച്ചത്‌. ജൂലൈവരെ അഞ്ചുകോടിക്ക്‌ മുകളിൽ ആളുകൾ റിട്ടേൺ സമർപ്പിച്ചെന്ന്‌ ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽനിന്ന്‌ വ്യക്തമാണ്‌.കഴിഞ്ഞ വർഷത്തെപ്പോലെ തീയതി നീട്ടി നൽകണമെന്ന്‌ വിവിധ കോണുകളിൽനിന്ന്‌ ആവശ്യമുയർന്നെങ്കിലും കേന്ദ്രസർക്കാർ അനുവദിച്ചില്ല. തിങ്കൾമുതൽ റിട്ടേൺ സമർപ്പിക്കുന്നവർക്ക്‌ അയ്യായിരം രൂപവരെ പിഴചുമത്തും. വാർഷിക ആദായം അഞ്ചുലക്ഷം രൂപയുള്ളവർക്ക്‌ അയ്യായിരം രൂപയും അതിൽ താഴെയുള്ളവർക്ക്‌ 1000 രൂപയുമാണ്‌ പിഴ. ഡിസംബർ 31 വരെയാണ്‌ പിഴയോടെ റിട്ടേൺ സമർപ്പിക്കാവുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *