EN24TV

കേരളത്തിന്റെ ആരോഗ്യമേഖലയെ അഭിനന്ദിച്ച് ക്യൂബൻ അംബാസഡർ;

ആരോഗ്യമന്ത്രി വീണാ ജോർജുമായി ക്യൂബൻ അംബാസഡർ അലജാന്ദ്രോ സിമൻകാസ് മാരിൻ കൂടിക്കാഴ്‌ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡിനെ ക്യൂബ നേരിട്ടവിധം വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവർത്തനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.കേരളത്തിലും പ്രാഥമികാരോഗ്യതലം ശക്തമാണ്. കോവിഡ്, നിപാ തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഈ ആരോഗ്യ അടിത്തറ കാരണമാണ്‌. കുടുംബ ഡോക്‌ടർ പദ്ധതി, റഫറൽ സംവിധാനങ്ങൾ, വാക്‌സിൻ, മരുന്ന് ഉൽപ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കുമെന്നും അംബാസഡർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *