EN24TV

ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ എസ്‌ഡിപിഐ ലീ​ഗ് സംഘം വളഞ്ഞിട്ടാക്രമിച്ച്‌, തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ…

ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ എസ്‌ഡിപിഐ ലീ​ഗ് സംഘം വളഞ്ഞിട്ടാക്രമിച്ച്‌, തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്.കോട്ടൂർ പഞ്ചായത്തിലെ    ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണുരാജി (24) നെയാണ്‌ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചത്‌. അവശനിലയിലായ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഷ്‌ണുവിന്റെ ബൈക്ക് തകർത്ത് വയലിൽ താഴ്‌ത്തി.

Leave a Comment

Your email address will not be published. Required fields are marked *