EN24TV

ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍…

പയ്യന്നൂരില്‍ ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍.സിപിഎമ്മിന് മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതിയില്ലെന്നും ജയരാജന്‍ പറഞ്ഞു.കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയത് സമവായ ചര്‍ച്ചയുടെ ഭാഗമായാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍. അതേസമയം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി പി ജയരാജനുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫിസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.

Leave a Comment

Your email address will not be published. Required fields are marked *