EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അറസ്റ്റില്‍…

ഹൗറയിലേക്കുള്ള യാത്രാമധ്യേ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അറസ്റ്റില്‍. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ കേന്ദ്രമായി ഹൗറ മാറിയിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മജുംദാറിനെ പോലിസ് നേരത്തെ തടയുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, തന്റെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഹൗറയിലെ പഞ്ചല ടൗണിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷനെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *