ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു. പുല്‍വാമയിലെ ദ്രബ്ഗാം മേഖലയില്‍ ഞായറാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. തിരച്ചില്‍ തുടരുകയാണ്.