തൊഴിൽ മേഖലയിൽ ഇടതുമുന്നണി സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പായില്ലെന്നും വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന തൊഴിലാളികളെ സർക്കാർ വലയ്ക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയെ ജനം കയ്യോടെ പിടികൂടിയെന്നും ഇന്ത്യാ ചരിത്രത്തിൽ ഇതുപോലൊരു സർക്കാർ കൊള്ള ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല. കെ.എസ്സ്.ആർ.ടി.സിയെ സർക്കർ ദുർബ്ബലപ്പെടുത്തി.നിർമ്മാണമേഖലയും പരമ്പരാഗത തൊഴിൽ വ്യവസായ മേഖലകളും സ്തംഭിച്ചു.ആട്ടോ-ടാക്സി തൊഴിലാളികൾ പട്ടിണിയിലായി. സർക്കാരിന് തൊഴിലാബികളോട് പ്രതിബദ്ധതയില്ല.കമ്മീഷനും ഭരണകൂട ധന കൊള്ളയുമാണ് കേരളത്തിൽ നടക്കുന്നതെന്നും രമേശ് പറഞ്ഞു. ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളികളെ വഞ്ചിക്കുന്ന ഇടതു സർക്കാരിനെതിരെ സന്ധിയില്ലാത്ത സമരം തുടങ്ങുമെന്ന് ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു.