EN24TV

അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.

അറബിക്കടലില്‍നിന്ന് തീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്റെ സ്വീധനത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് 4050 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് മല്‍സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *