EN24TV

പാർട്ടിമാറാൻ സ്ഥാനമാനങ്ങൾ ഓഫർ നൽകി’; ജോണി നെല്ലൂരിന്റെ ശബ്‌ദരേഖ പുറത്ത്…

പാർട്ടിമാറുന്നതിനായി ബിജെപി സ്ഥാനമാനങ്ങൾ ഓഫർ നൽകിയെന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്‌ദ‌ രേഖപുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ, കേരള കോൺ​ഗ്രസ് എം നേതാവ് എ എച്ച് ഹാഫിസുമായി നടത്തിയ ഫോൺ സംഭാഷണമാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്.ന്യൂനപക്ഷ വികസന കോർപ്പറേഷൻ, സ്‌പൈസസ് ബോർഡ്, കോഫി ബോർഡ് എന്നീ പദവികൾ തനിക്ക് വാ​ഗ്‌ദാനം നൽകിയെന്നും എന്നാൽ ബിജെപിയിലേക്ക് പോകാൻ താൽപര്യമില്ലെന്നും ജോണി നെല്ലൂരിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‌ദരേഖയിൽ പറയുന്നു. പദവിയും സ്റ്റേറ്റ് കാറും തന്നാൽ താൻ എൽഡിഎഫിലേക്ക് വരാമെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നു. എൽഡിഎഫിൽ ചേരാൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കാറും മതിയെന്നാണ് ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *