പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പ്രതികരണവുമായി യുഎഇ. വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മാനുഷിക മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിന്റേയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു വരണമെന്നും പ്രസ്താവനയില്‍ യുഎഇ വ്യക്തമാക്കി.