സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍… Leave a Comment / Kerala news, latest news / By en24tv / May 30, 2022 May 30, 2022 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.അമ്മയുടെ ആത്മഹത്യ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സംഭവമാണെന്നും,കാസര്‍കോട് സില്‍വര്‍ലൈന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന കാണാതെ പോയത് ക്രൂരമാണെന്നും സുധാകരന്‍ പ്രതികരിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി സുധാകരന്‍ കുറ്റപ്പെടുത്തി.’എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 28 വയസായ മകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മക്ക് ഇത്തരമൊരു സാഹസം ചെയ്യേണ്ടി വന്നത്. ഇരുവരുടെയും മരണം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണ്. അതിന്റെ പാപക്കറ എത്ര കഴുകിയാലും പിണറായി സര്‍ക്കാരിനെ വിട്ടുപോകില്ല.’സുധാകരന്‍ പറഞ്ഞു.
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ധാക്കുമെന്ന് മുന്നറിയിപ്പ് … Leave a Comment / Kerala news, latest news / By en24tv
ബോബി ചെമ്മണ്ണൂരിനെതിരെ ഹെെക്കോടതിയുടെ കടുത്ത വിമര്‍ശനം… Leave a Comment / Kerala news, latest news / By en24tv
ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഇന്ന് … Leave a Comment / Kerala news, latest news, pathanamthitta news / By en24tv
ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി: എം.ബി രാജേഷ് … Leave a Comment / Kerala news, latest news / By en24tv