പൊടുന്നനെയുണ്ടായ കാറ്റിലും മഴയിലും വ്യാപക രാജ്യ തലസ്ഥാനത്ത് വ്യാപക നാശനഷ്ടം. രണ്ടു മരണം. മണിക്കൂറില്‍ എഴുപത് കി.മീ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ നിരവധിയിടങ്ങളില്‍ മരങ്ങള്‍ വീണു. നിര്‍ത്തിയിട്ട കാറുകള്‍ക്കും വീടുകള്‍ക്കും മരം വീണ് കേടുപറ്റി. സിജിഒ കോംപ്ലക്‌സിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള എട്ട് വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ്, ലക്‌നൌ, ചാണ്ഡീഗഡ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.