EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മുതിർന്ന നേതാവ്‌ കപിൽ സിബൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ചു.

മുതിർന്ന നേതാവ്‌ കപിൽ സിബൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ചു. സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായി രാജ്യസഭയിലേക്ക്‌ മത്സരിക്കും. അഖിലേഷ്‌ യാദവിന്‌ ഒപ്പമെത്തി പത്രിക നൽകി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസിൽ സംഘടനാ നവീകരണം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളിൽ പ്രമുഖനാണ് കപിൽ സിബൽ. രാജസ്ഥാനിലെ ഉദയ്പൂരിൽ ഈയിടെ നടന്ന ചിന്തൻ ശിവിറിൽ സിബൽ പങ്കെടുത്തിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സമൂല അഴിച്ചു പണി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *