അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്‌പില്‍ മരണം 21 ആയി. 18-കാരൻ നടത്തിയ വെടിവയ്‌പ്പിൽ 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. രണ്ട് വിദ്യാര്‍ഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.