കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ല…

ശമ്പളം നല്‍കാന്‍ പണമില്ലാത്ത കെഎസ്ആര്‍ടിസിക്ക് പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് കെഎസ്ആര്‍ടിസിക്ക് 455 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്. പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 445 കോടി അനുവദിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തുക അനുവദിച്ചത്. കിഫ്ബി സഹായത്തോടെ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. അതേ സമയം, യോഗത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല. മെയ് 18 കഴിഞ്ഞിട്ടും കഴിഞ്ഞ മാസത്തെ ശമ്പള വിതരണം നടന്നിട്ടില്ല. ഇരുപതാം തിയ്യതിക്കുള്ളില്‍ ശമ്പളം നല്‍കാമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഉറപ്പെങ്കിലും ഇതുവരെ വായ്പയെടുക്കുന്നതിനായി സര്‍ക്കാര്‍ സഹായം ഉണ്ടായിട്ടില്ല. ഉടന്‍ തന്നെ സ്വയം വായ്പ കണ്ടെത്താന്‍ മാനേജ്‌മെന്റിന് കഴിഞ്ഞില്ലെങ്കില്‍ ഇരുപതാം തിയ്യതിയും ശമ്പളം എത്തില്ല. 80 കോടിയിലേറെ രൂപയാണ് ശമ്പളം കൊടുക്കാന്‍ വേണ്ടത്. ഇതില്‍ 30 കോടി സര്‍ക്കാര്‍ സഹായമായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 45 കോടി ബാങ്ക് ഓവര്‍ഡ്രാഫ്‌റ്റെടുത്താണ് ശമ്പളം വിതരണം പൂര്‍ത്തിയാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *