EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദേശം…

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ തീരത്ത് ഇന്ന് (ആഗസ്റ്റ് 3ന് ) വൈകുന്നേരം 05.30 മുതൽ 4ന് രാത്രി 08.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെയും കന്യകുമാരി തീരത്ത് ഇന്ന് (ആഗസ്റ്റ് 3) പകൽ 11.30 മുതൽ നാലിന് 11.30 വരെ 1.6 മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചുആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിന്‍റെ സഹോദരിയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്.

പാറശ്ശാലയില്‍ കിണറ്റില്‍ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി.വിനീത്, ബിന്ദു ദമ്ബതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറില്‍ വീണത്.വീട്ട് മുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. രണ്ടരവയസുകാരി കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു. തുടർന്ന് അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി രക്ഷപ്പെട്ടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റുള്ള അപകടങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തിൽ മരണമടഞ്ഞത്. അടുത്തിടെ രണ്ട് കുട്ടികളുൾപ്പെടെ ഷോക്കേറ്റ് മരണപ്പെടുന്ന സ്ഥിതിയുണ്ടായി. പലപ്പോഴും കെ എസ് ഇ ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനിൽ നിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്.
വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഒരു കാരണവശാലും കെ എസ് ഇ ബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ല. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ.വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്

വജ്രജൂബിലി ആഘോഷത്തിൽ ഭാര്യക്കൊപ്പം സന്തോഷം പങ്കിടാൻ റസൂൽപൂക്കുട്ടി മാർഇവാനിയോവിൽ.ഭാര്യഷാഡിയ 92-95 ബാച്ചിലെ സൂവോള്ജി വിദ്യർത്ഥിനിയാണ്. കോൺക്ലേവിൽ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തിയതായിരുന്നു റസൂൽ. ഭാര്യ വജ്ര ജൂലിയിൽ പങ്കെടുക്കാനെത്തിയപ്പോൾ താനും പങ്കാളിയായെന്ന് റസൂൽ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ​ കേരളത്തിന്​ നഷ്ടമായിരിക്കുന്നത്​. ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച്​ നവോത്ഥാന ചിന്തകൾ കേരളത്തിന്​​ പകർന്നുനൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധപുലർത്തി. എക്കാലത്തെയും മികച്ച പ്രാസംഗികരിൽ ഒരാളെക്കൂടിയാണ്​ നമുക്ക്​ നഷ്ടമായിരിക്കുന്നത്​.​ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും പുരോഗമന ആശയങ്ങളുടെയും അദ്ദേഹം നമുക്ക് വെളിച്ചമേകി. തലമുറകളെ പ്രചോദിപ്പിക്കുന്ന വാക്കുകളും ചിന്തകളും പകർന്നുനൽകിയാണ്​ അദ്ദേഹത്തിന്റെ മടക്കം.അധ്യാപകൻ, വാഗ്മി, ജീവചരിത്രകാരൻ, നിരൂപകൻ, പത്ര, സാമൂഹ്യ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകൾ ചുരുക്കമാണ്​. ആഴമേറിയ ചിന്തകളാൽ സമൃദ്ധമായ നിരവധി പുസ്തകങ്ങളും മലയാളത്തിന്​ സമ്മാനിച്ചു. എംഎൽഎയെന്ന നിലയിൽ മികച്ച ജനപ്രതിനിധിയായും പേരെടുത്തു. ജീവിത്തിന്റെ അവസാന നാളുകളിൽപ്പോലും ആരോഗ്യപരമായ അവശതകൾ അവഗണിച്ചും അദ്ദേഹം സാംസ്കാരിക വേദികളിൽ സജീവമായി.വാർധക്യത്തെ ബ‍ൗദ്ധിക ഇടപെടലുകളാൽ നിത്യയ‍ൗവനമാക്കാൻ സാധിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ സാനുമാഷെ തേടിയെത്തിയത്​ അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു. അറിവിന്റെ ഉന്നത ഗോപുരമായി വിളങ്ങുമ്പോഴും ലളിത ജീവിതം നയിക്കാനും അദ്ദേഹത്തിന്​ സാധിച്ചു.സാനുമാഷെ അടുത്തറിയാനും വേദികൾ പങ്കിടാനും നിരവധി അവസരമുണ്ടായിട്ടുണ്ട്​. നവോത്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച്​ മുന്നോട്ട്​ പോകാൻ ആത്മധൈര്യം പകരുന്നതായിരുന്നു ഓരോകൂടിക്കാഴ്ചയും. വർഗീയതയ്ക്കും വിഭജന രാഷ്ട്രീയ നിലപാടുകൾക്കും എതിരെ അതിശക്തമായ നിലപാടുകളാണ് സാനുമാഷ് എക്കാലവും സ്വീകരിച്ചത്.അദ്ദേഹത്തിന്റെ വേർപാട്​ സാംസ്കാരിക കേരളത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്​. മുന്നോട്ടുള്ള പാതയിൽ സാനുമാഷ്​ പകർന്നുനൽകിയ നവോത്ഥാന മൂല്യങ്ങളും പുരോഗമനാശയങ്ങളും മുറുകെപ്പിടിക്കാൻ നമുക്കാകണം.സാനുമാഷിന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.
ആദരാഞ്ജലികൾ

അപകടത്തിൽപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് പുതുജീവൻ പകർന്ന് തോട്ടപ്പള്ളി കോസ്റ്റൽ പോലീസ്കഴിഞ്ഞ ദിവസം രാത്രി (1/8/2025) നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഏഴംഗസംഘം അടങ്ങുന്ന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.ബോട്ട് കടലിൽ മുങ്ങിത്താഴുന്നതായി രാത്രി പത്തര മണിയോടുകൂടി തോട്ടപ്പള്ളി കോസ്റ്റൽ പോലീസിന് അലെർട് മെസ്സേജ് ലഭിക്കുകയും തുടർന്ന് പ്രതികൂല കാലാവസ്‌ഥ ആയിരുന്നിട്ടും ഒട്ടും സമയം പാഴാക്കാതെ രക്ഷാപ്രവർത്തനത്തിന് പുറപ്പെടുകയും ചെയ്തു.ബോട്ടിലെ തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ടതിലൂടെ അവരുടെ ശരിയായ ദിശ മനസിലാക്കുകയും, ശക്തമായ കാറ്റും തിരയും ഉണ്ടായിരുന്നിട്ടും രക്ഷാ പ്രവർത്തനത്തിൽ നിന്നും പിന്മാറാതെ തിരച്ചിൽ തുടരുകയും ചെയ്തു . രാവിലെ ഏഴു മണിയോടുകൂടി ബോട്ടിൽ ഉണ്ടായിരുന്ന എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി തിരികെ എത്തിക്കാനും സാധിച്ചു .മൂന്ന് തമിഴ്നാട് സ്വദേശികളും, മൂന്ന് ആസാം സ്വദേശികളും ഒരു ആന്ധ്രാ സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മുക്കാൽ ഭാഗത്തോളം മുങ്ങിയതിനാൽ ബോട്ട് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. അതിനായി തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ അറിയിക്കുകയും അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു .രക്ഷാപ്രവർത്തനത്തിനായി എസ്.ഐ സാബു കെയുടെ നേതൃത്വത്തിൽ, എ.എസ്.ഐ നജീബ് എസ്, സീനിയർ.സി.പി.ഒ അജികുമാർ ,സി.പി.ഒ മാരായ മാർഷൽ എം, ജിബിൻ സണ്ണി, അനീഷ് ആനന്ദൻ, ബോട്ട് ഡ്രൈവർ സുനിൽ യു, ബോട്ട് സ്രാങ്ക് അഭിലാഷ് കോസ്റ്റൽ വാർഡന്മാരായ ശ്രീമോൻ, ജെയ്സൺ എന്നിവർ പങ്കെടുത്തു.

അനുശോചനം എം എം ഹസൻ

പ്രഫ എം.കെ സാനുവിന്റെ വിയോഗത്തിൽ മുൻ കെ പി സി സി പ്രസിഡന്റ് എം എം ഹസൻ
അനുശോചിച്ചുമലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, പൊതുപ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വലിയ സംഭാവനകൾ നല്കി.അദ്ദേഹത്തോടൊപ്പം നിയമസഭയിൽ പ്രവർത്തിക്കാൻ സാധിച്ചു.ശ്രീനാരായണ ദർശനങ്ങളെ ജീവിതത്തോടു ചേർത്തു പിടിച്ച് അതിന്റെ പ്രചാരണത്തിൽ മുഴുകിയ മതേതര വാദിയായിരുന്നു അദ്ദേഹം. എക്കാലവും സ്മരിക്കപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ സംഭാവനകളെന്നും ഹസൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *