EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മാറ്റി നിർത്താൻ കഴിയാത്ത വിധത്തിൽ സ്ത്രീകൾ പൊതുഇടങ്ങളിൽ ഉണ്ട്: മന്ത്രി ജെ. ചിഞ്ചുറാണി…

സ്ത്രീശക്തി സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാണെന്നും ഒരിടത്തും
മാറ്റി നിർത്താൻ കഴിയാത്ത വിധത്തിൽ സ്ത്രീകൾ പൊതുഇടങ്ങളിൽ ഉണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മാനവീയം വീഥിയിൽ സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.വനിതകളുടെ ചരിത്രത്തിലെ ഒരു പുതു അധ്യായമാണ് വനിതാ ജംഗ്ഷൻ. കാലം ഒരുപാട് മാറിയിരിക്കുന്നു . സ്ത്രീകൾക്ക് അടക്കവും ഒതുക്കവും അല്ല വേണ്ടത്. അടക്കേണ്ടവരെ അടക്കാനും ഒതുക്കേണ്ടവരെ ഒതുക്കാനുമുള്ള ധൈര്യമാണ്. ഇന്ന് സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാന്നിധ്യം അറിയിക്കുന്ന സ്ത്രീകൾ കൂടുതൽ ധൈര്യം കാണിച്ചു മുഖ്യധാരയിൽ ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു.മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അനുകുമാരി, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ടി. എൻ സീമ എന്നിവർ പങ്കെടുത്തു. സ്ത്രീ കൂട്ടായ്മകളുടെ വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി.പൊതുഇടം സ്ത്രീകൾക്ക് കൂടി സുരക്ഷിത ഇടമാക്കുക, ഇതുവരെ പൊതുഇടത്തിൽ പരിപാടി അവതരിപ്പിക്കുന്നതിന് ഒരു വേദിപോലും ലഭിക്കാത്ത സ്ത്രീകൾക്ക് അതിനുള്ള അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് വനിതാ ജംഗ്ഷൻ സംഘടിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *