നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ A.k അജയകുമാറിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ വില്ലേജിൽ നരുവാമൂട് ഒലിപ്പുനട ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യ വില്പന നടത്തിയ കുറ്റത്തിന് നെയ്യാറ്റിൻകര താലൂക്കിൽ ഒലിപ്പുനട സ്വദേശിയായ വേലായുധൻ മകൻ 55 വയസ്സുള്ള വിശ്വംഭരനെ അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു.ടിയാന്റെ കൈവശം നിന്നും 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടി.പാർട്ടിയിൽ ഇൻസ്പെക്ടറോടൊപ്പം പ്രിവന്റി ഓഫീസർമാരായ സുധീഷ് B.C, വിപിൻ P.S, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഖന്ന, സുരേഷ് കുമാർ, ബിനു V,ഷിന്റോ എബ്രഹാം, അരുൺ J.S, വിപിൻദാസ് Y.S, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത R.S എന്നിവരും ഉണ്ടായിരുന്നു.