
വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ് എസ് എഫ് (സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.ജനുവരി മാസത്തിൽ മാത്രം സംസ്ഥാനത്ത് നിരവധി കൊലപാതകങ്ങളാണ് ലഹരിയുടെ ഉപയോഗം മൂലം നടന്നത്. അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്നത് വൻതോതിലുള്ള ലഹരി വസ്തുക്കളാണ്. ഇതിൽ കുറഞ്ഞ അളവിലുള്ളത് മാത്രമാണ് പിടിക്കപ്പെടുന്നത്. ലഹരി വിതരണക്കാർക്ക് പിന്നിലുള്ള വൻ റാക്കറ്റുകളെ പിടിക്കാൻ പോലീസിനോ എക്സൈസ് വകുപ്പിനോ സാധിക്കാതിരിക്കുന്നത് കൂടിയാണ് ഇത്തരത്തിലുള്ള ലഹരിയുടെ അതിവ്യാപന കാരണം.ജനുവരി ഇരുപതിന് ജില്ലയിലെ ഇരുപത്തിനാല് കേന്ദ്രങ്ങളിൽ ഡിവിഷൻ ഘടകങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രഖ്യാപനത്തോടെയാണ് പദ്ധതികൾക്ക് ഔദ്യാഗിക തുടക്കംകുറിച്ചത്. ജില്ലയിലെ 200 ഓളം ഗ്രാമങ്ങളിൽ നടന്നു വരുന്ന ‘പ്രക്ഷോഭ തെരുവിൽ’ മൂവ്വായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. മുഴുവൻ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലെയും അധിക്യതർക്ക് സംഘടനയുടെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ പൗരാവകാശ രേഖ സമർപ്പിക്കും. രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങി പ്രാദേശിക നേതൃത്വം മുതലുള്ള എല്ലാവരെയും ഒരുമിച്ചുകൂട്ടി നടത്തുന്ന സ്നേഹ സംവാദസദസ്സുകളിൽ ബോധവത്ക്കരണ ശ്രമങ്ങൾക്ക് ആവശ്യമായ പ്രവർത്തനപദ്ധതികൾ ചർച്ച ചെയ്യും. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികൾ വിവിധ ഘടകങ്ങളിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളിൽ പങ്കെടുക്കും. സോഷ്യൽ മീഡിയ ക്യാമ്പയിൻ, ലഘുലേഖ വിതരണം, സ്‌കൂളുകളിലും കോളേജുകളിലും സംഘടയുടെ കലാലയ ഘടകങ്ങളുടെ ആഭിമിഖ്യത്തിൽ വിവിധ ബോധവത്‌കരണ പരിപാടികൾ തുടങ്ങി അമ്പതിലധികം വൈവിധ്യമായ പരിപാടികൾ ക്യാമ്പയിനിൻറെ ഭാഗമായി നടക്കും.
ഡി ജി പി ഓഫീസ് മാർച്ച്
ഫെബ്രുവരി ഒന്നിന് ശനിയാഴ്ച ഡി ജി പി ഓഫീസിനു നു മുന്നിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിദ്യാർത്ഥി മാർച്ച് സംഘടിപ്പിക്കും. രാവിലെ 9.30ന് പാളയത്ത് നിന്ന് ആരംഭിക്കുന്ന ഡി ജി പി ഓഫീസ് മാർച്ചിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ബാസിം നൂറാനി മുഖ്യ പ്രഭാഷണം നിർവഹിക്കും. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ഹാഷിം ഹാജി, SYS ജില്ലാ പ്രസിഡന്റ് ശരീഫ് സഖാഫി,ഷഹീദ് എസ്, സലാഹുദ്ധീൻ എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
അബ്ദുള്ള ഫാളിലി ( പ്രസിഡന്റ്, ssf തിരുവനന്തപുരം )
ഷഹീദ് എസ് ( ജനറൽ സെക്രട്ടറി, ssf തിരുവനന്തപുരം )
മുഹമ്മദ് മുഈനി, അൽത്താഫ് ബഷീർ ( സെക്രട്ടറി, എസ്എസ്എഫ് തിരുവനന്തപുരം )
