1968ലുണ്ടായ സെെനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ കരസേനയിലെ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദെെർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെത്തിയത്.കാണാതാകുമ്പോൾ 22വയസ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം.മൃതദേഹം എന്നെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി തോമസിന്റെ സഹോദരി മാദ്ധ്യമത്തോട് പറഞ്ഞു.