നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മ എന്ന ചിത്രം ജൂൺ 7 ന് തീയേറ്ററുകളിലെത്തുന്നു. മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ തുടങ്ങി ഒരു വലിയ താരനിര തന്നെ ഇതിൽ അണിനിരക്കുന്നുണ്ട്. രചന, സംവിധാനം രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം – നവീൻ കെ സാജ്, സംഗീതം – രാജേഷ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനിൽ കഴക്കൂട്ടം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .
പത്രസമ്മേളനത്തിൽ സംവിധായകൻ രമേശ്കുമാർ കോറമംഗലം, നായിക അങ്കിത വിനോദ്, നായകൻ അരുൺ ഉണ്ണി, സംഗീത സംവിധായകൻ രാജേഷ് വിജയ്, നടൻ ബിജു കലാവേദി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ കഴകൂട്ടം, പിആർഓ അജയ് തുണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.