
തായ്‌വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. 730ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തായ്‌വാനില്‍ 25വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറി 34.8 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റര്‍ ഉയരത്തില്‍വരെ സുനാമി തിരകള്‍ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തീരപ്രദേശത്തെ ആളുകള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കനത്ത മഴയും ഇടിമിന്നലും: മിസോറാമില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു…

3 ദിവസങ്ങളിലായി മിസോറാമിലുണ്ടായ ഇടിമിന്നലില്‍ വീടുകളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം2500 നിര്‍മാണങ്ങള്‍ തകരുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു.തിങ്കളാഴ്ചയാണ് ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് 45 കാരിയായ സ്ത്രീ മരിച്ചത്.അഞ്ച് ജില്ലകളിലെ 15 പള്ളികള്‍, അഞ്ച് ജില്ലകളിലെ 17 സ്‌കൂളുകള്‍, മ്യാന്‍മര്‍ അഭയാര്‍ഥികളെയും മണിപ്പൂരില്‍ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാര്‍പ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വല്‍ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍, കൊളാസിബ്, സെര്‍ച്ചിപ് ജില്ലകളിലെ 11 ആംഗന്‍വാടികള്‍ എന്നിവയും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും 2,500 വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നുവന്നും സംസ്ഥാന ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് രാഹുല്‍ ഗാന്ധി …

വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് രാഹുല്‍ ഗാന്ധി. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി താന്‍ എപ്പോഴും വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പ്രവര്‍ത്തകരെ പറഞ്ഞു. വയനാട്ടില്‍ എത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.അഞ്ച് വര്‍ഷം മുമ്പ് ഞാനിവിടെ വന്നപ്പോള്‍ പുതിയ ഒരാളായിരുന്നു. ഇവിടെ സ്ഥാനാര്‍ത്ഥിയായി, നിങ്ങളെന്നെ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തു, നിങ്ങളുടെ കുടുംബാംഗമാക്കി.ജാതിമതഭേദമന്യേ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരോ വയനാട്ടുകാരനും അവരുടെ സ്‌നേഹം നല്‍കി എന്നെ അവരുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ഇതെന്റെ ഹൃദയത്തില്‍ നിന്നെടുക്കുന്ന വാക്കുകളാണെന്നും രാഹുല്‍ പറഞ്ഞു.

തിരുവനന്തപുരം കോളിയൂരിൽ ഇരുനില വീട് വിൽപ്പനയ്ക്ക്…